KeralaLatest NewsNews

നായ്ക്കൾക്കും മുഖ്യമന്ത്രിയുടെ വക ‘പണി’ കിട്ടി; സല്യൂട്ട് അടിച്ച നായ്ക്കൾക്കു നിലവാരമുണ്ട്; ഐജിയുടെ റിപ്പോർട്ട് തള്ളി

പോലീസ് സേനയുടെ മൃഗ ഡോക്ടറാണെങ്കിലും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മൃഗ ഡോക്ടർ കൂടിയാണ്.

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്ക് സല്യൂട്ട് അടിച്ച നായ്ക്കൾക്കു നിലവാരമില്ലെന്ന ഐജി പി.വിജയന്റെ റിപ്പോർട്ട് പൊലീസ് മൃഗ ഡോക്ടർ തള്ളി. തലസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയനു സല്യൂട്ട് അടിച്ച നായ്ക്കൾക്കു നിലവാരമുണ്ടെന്നും ഇക്കാര്യത്തിൽ ഐജിയുടെ കണ്ടെത്തൽ ശരിയല്ലെന്നുമാണു മൃഗ ഡോക്ടർ ലോറൻസിന്റെ റിപ്പോർട്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരമാണ് അദ്ദേഹം നായ്ക്കളെ പരിശോധിച്ചത്. ഇതോടെ ഇതേ നായ്ക്കളുടെ പാസിങ് ഔട്ട് പരേഡ് തൃശൂർ പോലീസ് അക്കാദമിയിൽ നടത്താൻ നിശ്ചയിച്ച വിജയൻ വെട്ടിലായി. അക്കാദമിയിൽ പരിശീലനത്തിന്റെ ചുമതല വിജയനാണ്.

ഫെബ്രുവരി പകുതിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യത്തിനു കെ 9 സ്ക്വാഡിലെ പുതിയ ബാച്ച് നായ്ക്കളുടെ പാസിങ് ഔട്ട് തലസ്ഥാനത്തു നടത്തിയത്. അക്കാദമിയിൽ ഇതു നടത്താൻ അവസാന വട്ട ഒരുക്കവും പൂർത്തിയായ ശേഷമാണു 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് ഇതു തിരുവനന്തപുരത്തേക്കു മാറ്റിയത്. അക്കാദമിയിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഇത് അമർഷമുളവാക്കിയിരുന്നു. 2020 ഫെബ്രുവരിയിൽ പഞ്ചാബിൽനിന്ന് എഡിജിപിയുടെ നേതൃത്തിലുള്ള സംഘം  ലക്ഷങ്ങൾ ചെലവിട്ട് 15 ബൽജിയൻ മലെന്വ നായ്ക്കളെ വാങ്ങിയിരുന്നു. അക്കാദമയിൽ 10 മാസം പരിശീലനം പൂർത്തിയാക്കിയ ഇവയ്ക്കാണു പ്രഥമ ദൃഷ്ട്യാ നിലവാരമില്ലെന്ന് ഐജി കണ്ടെത്തിയത്. മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു റിപ്പോർട്ട്. ഇവയും പരിശീലകരുടെ ശമ്പളവും ഭാവിയിൽ സേനയ്ക്കു ബാധ്യതയാകുമെന്നും ഐജി പറഞ്ഞിരുന്നു.

Read Also: പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി കന്യാസ്ത്രീ; ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് പിന്നിൽ

റിപ്പോർട്ട് വായിച്ച ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉന്നതർ ഞെട്ടി. ഇതു ചർച്ച ചെയ്യാമെന്നു കുറിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ ഫയൽ മടക്കി. തുടർന്നാണു മൃഗ ഡോക്ടറെ പരിശോധനയ്ക്ക് അയച്ചത്. നായ്ക്കൾക്കെല്ലാം നല്ല നിലവാരമുണ്ടെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. പോലീസ് സേനയുടെ മൃഗ ഡോക്ടറാണെങ്കിലും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മൃഗ ഡോക്ടർ കൂടിയാണ്. മിക്ക ദിവസവും അവിടെ പോകുന്നുമുണ്ട്. അതിനാൽ ഈ കണ്ടെത്തലിനെ ആരും ചോദ്യം ചെയ്യില്ലെന്ന് ഉന്നതർക്കറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button