ചെന്നൈ : കേരളത്തിലെ ജനങ്ങള്‍ ഇരു സര്‍ക്കാരിന്റെയും ഭരണത്തില്‍ അതൃപ്തരാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ഇടതു മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും മോശം ഭരണം കാരണം തളര്‍ന്നു പോകുകയാണ് കേരളത്തിലെ ജനങ്ങള്‍. ആളുകള്‍ ബദല്‍ മാര്‍ഗം തേടുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം നടത്തും. മാത്രമല്ല, ബി.ജെ.പിയ്ക്ക് ജനങ്ങളെ തൃപ്തരാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചു. ജനങ്ങള്‍ക്ക് ഇടതു മുന്നണിയെയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിനെയും മടുത്തു. അവര്‍ രണ്ടുപേരും അഴിമതിക്കാരാണെന്നും ജെ.പി നദ്ദ പറഞ്ഞു.
Post Your Comments