KeralaLatest NewsNews

ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും കേന്ദ്ര സമ്മർദത്തിൽ വഴങ്ങുമോ? വൻ ജനാവലിയിൽ ബിജെപി മാറുമ്പോൾ..

കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുന്‍പിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും.

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സുരേഷ് ഗോപിയുടേയും മുരളീധരന്റേയും കാര്യത്തിലെ തീരുമാനം തിരുവനന്തപുരത്തെ സീറ്റ് ചര്‍ച്ചകളെ സ്വാധീനിക്കും. എന്നാൽ ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും മത്സരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രന് ചാത്തനൂരിലാണ് സാധ്യത. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുന്‍പിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും.

Read Also: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു. ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെ.പി. നഡ്ഡ, അമിത്ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തില്‍ കേരള പ്രതിനിധികളും പങ്കെടുക്കും.

അതേസമയം കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു ജനറല്‍ സെക്രട്ടറി അരുണ്‍സിങ് അദ്ദേഹത്തിന് അംഗത്വം നല്‍കി. കോണ്‍ഗ്രസ് രാജ്യവ്യാപകമായി ദുര്‍ബലമായെന്നു പറഞ്ഞ അദ്ദേഹം ഗ്രൂപ്പുകളിയില്‍ നിരാശനായാണു പാര്‍ട്ടി വിട്ടതെന്നും കൂട്ടിച്ചേര്‍ത്തു. സീറ്റു കിട്ടാത്തതു കൊണ്ടല്ല പാര്‍ട്ടി വിടുന്നത്. ബിജെപി സീറ്റു തന്നാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button