Latest NewsNewsIndia

പൊതുജനങ്ങളെ പൊറുതിമുട്ടിച്ച് സമരക്കാർ; സിംഘു അതിര്‍ത്തി‍യില്‍ ഇടനിലക്കാര്‍ ‘പക്ക’ വീടുകള്‍ നിർമിക്കുന്നു

നിര്‍മാണം സമരക്കാര്‍ പൊതുജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനിടെ

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ ഇടനിലക്കാർ നടത്തിവരുന്ന സമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നതായി റിപ്പോർട്ട്. സമരം നൂറുദിവസം പിന്നിടവേ സ്ഥലത്തെ നാട്ടുകാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജനുവരി 26ന് നടത്തിയ അക്രമത്തിനുശേഷം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്. നിലത്തോ, ട്രോളികളിലോ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ താത്ക്കാലികമായി സജ്ജമാക്കിയ ഇടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. വേനൽക്കാലത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വീടുകളുണ്ടാക്കാൻ തയ്യാറെടുക്കുകയാണ് സമരക്കാർ.

Also Read:മഴ നനയാതിരിക്കാന്‍ മരത്തിന്റെ കീഴില്‍ നിന്ന ആളുകള്‍ക്ക് മിന്നലേല്‍ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ

വേനല്‍ അടുത്തുവരുന്നതിനാല്‍ കട്ടകള്‍ ഉപയോഗിച്ച്‌ താൽക്കാലിക വീടുകൾ നിർമിക്കുകയാണ് ഇക്കൂട്ടർ. സിംഘു അതിര്‍ത്തിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് വീട് നിർമാണം നടക്കുന്നത്. പൊതുജനങ്ങളുടെ ജീവിതത്തിന് സമരം പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്ന ആരോപണം നിലനിക്കേയാണ് പുതിയ നടപടിയിലേക്ക് സമരക്കാർ കടന്നിരിക്കുന്നത്. പഞ്ചാബില്‍നിന്നുള്ള കല്‍പണിക്കാരാണ് സമരക്കാർക്കായി വീടുകൾ വെച്ചു നൽകുന്നത്.

‘സിംഘു അതിര്‍ത്തിയില്‍ ‘പക്ക’ വീടുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച്‌ വെള്ളിയാഴ്ച പഞ്ചാബില്‍നിന്നുള്ള ഇടനിലക്കാര്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തിയില്‍ നിലവിൽ നാലു വീടുകൾ നിർമിക്കാനാണ് തീരുമാനമെങ്കിലും ഇത് പിന്നീട് വർധിപ്പിക്കാനും സാധ്യതയുണ്ട്. എല്ലാ വീടുകളും രണ്ടുനിലയാണ്. ഇതോടെ പൊതുജങ്ങള്‍ക്ക് സമരക്കാരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുമെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button