വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടര്‍ തലശേരിയില്‍ ചികിത്സിച്ചത് ആയിരത്തോളംപേരെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തലശേരി ഒ. വി റോഡിലെ കീര്‍ത്തി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ചികിത്സ നടത്തിയത്. വൈദ്യ ഫിയ റാവുത്തര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചരണം നടത്തി സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളില്‍ ചികിത്സിച്ച പെരിങ്ങമല വില്ലേജില്‍ ഡീസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മന്‍സിലില്‍ ആരിഫാ ബീവിയുടെ മകള്‍ സോഫി മോളെ( 43 ) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റൊടെ ഞെട്ടിക്കുന്ന ഗുരുതരമായ ഒരു സാമൂഹിക പ്രശ്നമാണ് സംസ്ഥാനത്ത് ഉടലെടുക്കുന്നത്.
Also Read:എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെന്റെ ചാണ്ടിസാറേ
ഡോക്ടറുടെ അറസ്റ്റ് സ്ഥിതീകരിച്ചതോടെ തലശ്ശെരിയിൽ ചികിത്സ തേടിയ നൂറു കണക്കിന് രോഗികള്‍ ആശങ്കയിലായിരിക്കുകയാണ്. മാറാരോഗികളെ ചികിത്സിക്കുന്ന ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും മാറാരോഗങ്ങള്‍ മാറ്റുമെന്ന് പരസ്യം നല്കി മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തിയതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പെരിങ്ങമല സ്വദേശിയായ ഇവര്‍ വര്‍ഷങ്ങളായി കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരം, മടിക്കൈ, എരിക്കുളം, കാഞ്ഞിരംവിള പ്രദേശങ്ങളില്‍ താമസിച്ചു ചികിത്സ നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡോ. സോഫി മോള് എന്ന പേരിലുള്ള ഐഡി കാര്‍ഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ പല സ്ഥാപനങ്ങളിലും ഇവര്‍ ജോലി ചെയ്ത് ചികിത്സ നല്‍കിയിട്ടുണ്ട് .
മടത്തറയിലുളള സ്ഥാപനത്തില്‍ ചികിത്സ നടത്തുന്നതായ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷിന്റെ മേല്‍നോട്ടത്തില്‍ പാലോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ.മനോജ് , എസ് ഐ ഇര്‍ഷാദ്, റൂറല്‍ ഷാഡോ ടീമിലെ എസ് ഐ ഷിബു , എ എസ് ഐമാരായ സജു , അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദിവസം നീരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്.പ്രതിയെ നെടുമങ്ങാട് ഫോറസ്റ്റ് കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാജഡോക്ടർമാർക്ക് ഒരു പഞ്ഞവുമിലാത്ത നാടാണ് നമ്മുടേത് അതുകൊണ്ട് ചികിത്സ തേടും മുൻപ് ശ്രദ്ധിക്കുക.
Post Your Comments