ഇടതുമുന്നണിയുടെ പരസ്യവാചകമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ സ്റ്റിക്കര്‍ പതിപ്പിച്ച ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി തുടങ്ങിയതോടെ, നിശ്ചിത ഫീസ് അടച്ച് സി.ഐ.ടി.യു. ഒരു ഓട്ടോറിക്ഷയ്ക്ക് 1920 രൂപ വീതം അടച്ചാണ് ഒരു മാസത്തേക്ക് സ്റ്റിക്കര്‍ പതിപ്പിക്കാന്‍ സി.ഐ.ടി.യു അനുവാദം നേടിയത്. നിലവിൽ മഞ്ഞ, കറുപ്പ് നിറങ്ങള്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും നിയമപരമായി അനുവദിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യത്തിനാണെങ്കില്‍ നീല നിറം ഉപയോഗിക്കാം. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് വെള്ളയും ഇടയില്‍ നീല കലര്‍ന്ന നിറവും അനുവദനീയമാണ്.
ഓട്ടോറിക്ഷകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമീഷന്റെ നടപടികളെ വെല്ലുവിളിക്കുന്നതാണ് സി.ഐ.ടി.യു ചെയ്യുന്നതെന്നും അതിനെതിരേ പരാതി നല്‍കുമെന്നും തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, അനുവാദം ലഭിക്കാത്തവര്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും അറിയിച്ചിരുന്നു.
വിവിധയിടങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നതോടെ ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമവിധേയമാക്കാന്‍ സി.ഐ.ടിയു തീരുമാനിച്ചത്.
Post Your Comments