മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പളളിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തുടക്കത്തില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന കണ്ണന്താനം, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
സാമുദായിക സമവാക്യങ്ങൾ നോക്കുമ്പോൾ മുന്‍ എം.എല്‍.എ കൂടിയായ കണ്ണന്താനം വരുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മണ്ഡലത്തിലെ കുടുംബ ബന്ധങ്ങളും കണ്ണന്താനത്തിന് അനുകൂലമാകുമെന്നാണ് നേതൃത്വത്തിൻറെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ നിന്നുള്ള നേതാക്കളെ ഒഴിവാക്കി കണ്ണന്താനത്തെ തന്നെ ബി.ജെ.പി മത്സരിപ്പിക്കുന്നത്.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പി ക്ക് മുപ്പതിനായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. അതോടൊപ്പം ഇത്തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍, ആദ്യമായി പളളിക്കത്തോട് പഞ്ചായത്തിന്റെ ഭരണവും ബി.ജെ.പി പിടിച്ചെടുത്തിരുന്നു. കത്തോലിക്കാ സഭയ്‌ക്കും, എന്‍.എസ്എ.സിനും സ്വാധീനമുളള കാഞ്ഞിരപ്പളളി സീറ്റില്‍ കണ്ണന്താനം മത്സരിച്ചാല്‍ വിജയിക്കാമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുളളത്.
Post Your Comments