Latest NewsNewsIndia

സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ നാമനിര്‍ദ്ദേശ പത്രിക നല്‍കി ബി.ജെ.പി നേതാവ്

ബി.ജെ.പി തമിഴ്‌നാട് ഘടകം ഉപാദ്ധ്യക്ഷന്‍ നായ്‌നാര്‍ നാഗേന്ദ്രനാണ് പത്രിക സമര്‍പ്പിച്ചത്.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ എ.ഐ.എ.ഡി.എം.കെയുമായി ചേര്‍ന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബിജെപി. സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും ബി.ജെ.പി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതിന് മുന്‍പുതന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് നേതാവ്.

തിരുനെല്‍വേലി മണ്ഡലത്തില്‍ ബി.ജെ.പി തമിഴ്‌നാട് ഘടകം ഉപാദ്ധ്യക്ഷന്‍ നായ്‌നാര്‍ നാഗേന്ദ്രനാണ്  പത്രിക സമര്‍പ്പിച്ചത്. ബി ഫോം ഇല്ലാതെ, ഒറ്റയ്ക്കെത്തിയാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് നാഗേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്. ശുഭദിനമായതിനാലാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. ബി ഫോം പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസം മുന്‍പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

read also:എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്

സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപനത്തിന് മുന്‍പ് പത്രിക നല്‍കിയ നടപടി ശരിയായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ നാഗേന്ദ്രനാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എ.ഐ.എ.ഡി.എം.കെ തിരുനെല്‍വേലി മണ്ഡലം ബി.ജെ.പിക്ക് അനുവദിച്ചതിനാല്‍ പ്രചാരണം നേരത്തെ ആരംഭിച്ചതായും അദ്ദേഹത്തിൻറെ അണികൾ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button