തിരുവനന്തപുരം : ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. അന്തിമ തീരുമാനം സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകും. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുക. എല്ലാ സമുദായങ്ങളുടെയും താത്പര്യം പരിഗണിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകളുടെ താത്പര്യവും പരിഗണിച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റു കിട്ടിയാല്‍ മറ്റു കക്ഷികള്‍ ബിജെപിക്കൊപ്പം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെങ്കിലും ശോഭാ സുരേന്ദ്രന്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുള്‍പ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്.
Post Your Comments