രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ താരം കൂടിയാണ് മിതാലി രാജ്. 309 കളികളിൽ നിന്ന് 10207 റൺസുമായി ഷാർലറ്റ് എഡ്വര്‍ഡ്‌സാണ് മിതാലിയ്ക്ക് മുന്നിലുള്ളത്. സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആൻ ബോഷിനെ ബൗണ്ടറി കടത്തിയാണ് മിതാലി 10000 റൺസ് എന്ന നാഴിക കല്ല് പിന്നിട്ടത്. 212 ഏകദിന മത്സരങ്ങളിൽ നിന്ന് 6974 റൺസാണ് മിതാലി തന്റെ കരിയറിൽ കുറിച്ചിരിക്കുന്നത്. ഏഴ് സെഞ്ചുറികളും 54 അർധ സെഞ്ചുറികളും മിതാലിയുടെ കരിയറിലുണ്ട്.
10 ടെസ്റ്റിൽ നിന്ന് 663 റൺസാണ് മിത്തലിയുടെ സമ്പാദ്യം. ഉയർന്ന സ്കോർ 214. ബാറ്റിംഗ് ശരാശരി 51. ടി20യിൽ 37.52 ശരാശരിയിൽ 2364 റൺസ് 89 മത്സരങ്ങളിൽ നിന്ന് മിതാലി കരിയറിൽ കുറിച്ചു. 200 റൺസ് മുന്നിലുള്ള ഷാർലറ്റ് എഡ്വര്‍ഡ്‌സിന്റെ റെക്കോർഡ് മിതാലി രാജ് തകർക്കുമെന്നാണ് ഇന്ത്യൻ ആരാധകരുടെ വിശ്വാസം.
Post Your Comments