KeralaNattuvarthaLatest NewsNews

മാർച്ച് 26ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്‌ യുഡിഎഫ് ജില്ലാ ഘടകം

ഭൂപതിവു ചട്ടം അനുസരിച്ചു നല്‍കിയിട്ടുള്ള പട്ടയ ഭൂമിയില്‍ വീടും കൃഷി അനുബന്ധ നിര്‍മാണങ്ങളും മാത്രമേ അനുവദിക്കുയുള്ളു.

തൊടുപുഴ: ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം. ഈ മാസം 26നാണ് ഹര്‍ത്താൽ. 1964 ലെ ഭൂപതിവു ചട്ടപ്രകാരം അനുവദിച്ച പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ജില്ലാ ഘടകം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭൂപതിവു ചട്ടം അനുസരിച്ചു നല്‍കിയിട്ടുള്ള പട്ടയ ഭൂമിയില്‍ വീടും കൃഷി അനുബന്ധ നിര്‍മാണങ്ങളും മാത്രമേ അനുവദിക്കുയുള്ളു. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പട്ടയം റദ്ദാക്കുന്നതിനു വരെ റവന്യു വകുപ്പിന് അധികാരമുണ്ട്. എന്നാൽ ഈ ഭൂമിയിലെ ഏലം ഡ്രയര്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, ടൂറിസം അനുബന്ധ വ്യവസായങ്ങള്‍, ഹോട്ടലുകള്‍, കട മുറികള്‍ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button