Latest NewsKeralaCinemaMollywoodNewsEntertainment

ആഘോഷങ്ങൾക്ക് വേദിയാകാനൊരുങ്ങി ‘അമ്മ’യുടെ ഓഫീസ് മന്ദിരം

താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ഓഫീസ് മന്ദിരം ആഘോഷങ്ങൾക്ക് വേദിയാകും. അമ്മ ആസ്ഥാന മന്ദിരത്തിൽ സിനിമാസംബന്ധിയായ പരിപാടികൾക്കാണ് ഓഫീസ് മന്ദിരം വിട്ടുനൽകുക. പ്രത്യേക പരിഗണനയോടെ അമ്മയിലെ അംഗങ്ങൾക്കു മാത്രമായോ അവർ നിർദ്ദേശം നല്കുന്ന പ്രൊഡക്ഷൻ കമ്പനികൾക്കോ ചിത്രങ്ങളുടെ പൂജ, വിജയാഘോഷങ്ങൾ, ഓഡിയോ – വീഡിയോ റിലീസ് തുടങ്ങിയ ഉപയോഗങ്ങൾക്കായി മന്ദിരം നൽകുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

Also Read:ഖത്തർ ഓപ്പൺ; ഫെഡററും തീമും പുറത്ത്

ഹാഫ് ഡേ (4മണിക്കൂർ വരെ) ഫുൾ ഡേ (8മണിക്കൂർ വരെ) എന്ന രീതിയിൽ സമയ പരിമിതി നിജപ്പെടുത്തിയായിരിക്കും മന്ദിരം വിട്ടുനൽകുക. ഇതിൽ അംഗങ്ങൾക്കു “അമ്മ” യിലേക്ക് ക്യാപിറ്റൽ വളന്റയറി കോൺട്രിബൂഷൻ (Voluntary Contribution) ആയി സംഭാവന മാത്രമായി സ്വീകരിച്ചാൽ മതിയാകുമെന്നാണ് തീരുമാനം. സിനിമ ഷൂട്ടിംഗുകൾക്കു മന്ദിരം തല്ക്കാലം നൽകേണ്ടതില്ലെന്നും തീരുമാനമായി. സിനിമാസംബദ്ധമായ പ്രചരണ ഇന്റർവ്യൂനോ, ഫോട്ടോ ഷൂട്ടിനായോ, ചാനൽ ഇന്റർവ്യൂനായോ താഴത്തെ നിലയിലുള്ള ലോബി 5000 രൂപയ്ക്ക് വിട്ടു നൽകും- മുകളിലെ കഫ്ത്തീരിയ (8 മണിക്കൂർ – 3000 – 4 മണിക്കൂർ – 2000).

2 -മത്തെ നിലയിലെ എ/സി കോൺഫറൻസ് ഹാൾ കസ്സേരകൾ ഉൾപ്പെടെ ഉള്ളവയ്ക്ക് 10,000 രൂപ (2+6 മണിക്കൂർ – എ/സി ഹാൾ – മുൻ ഒരുക്കങ്ങൾക്കായി- 2 മണിക്കൂറും – 4 മണിക്കൂർ എ/സിയിൽ പ്രോഗ്രാം സമയത്തും പ്രവർത്തിക്കാവുന്നതുമാണ്). 3 ത്തെ നിലയിലെ നോൺഎ/സി ഹാൾ കസ്സേരകൾ ഇല്ലാതെ 5000 രൂപ. 4 ആമത്തെ നിലയിലെ കഥകൾ കേൾക്കുവാനുള്ള ക്യുബിക്സ് ( 5 സ്‌ഥലങ്ങൾ ) – എ/സി യായാലും നോൺ – എ/സി ആയാലും 4 മണിക്കൂർ നേരത്തേക്ക് 1000 രൂപയും 8 മണിക്കൂർ നേരത്തേക്ക് 1600 രൂപയുമാണ് വാടക.
കാലത്തു 9.30 മുതൽ രാത്രി 8 മണിവരെയുള്ള സമയമായിരിക്കും അനുവദിക്കുക.

Contact No : KOCHI OFFICE :
0484 406 9 406
amma.artisteskochi@gmail.com
TRIVANDRUM OFFICE :
0471 233 6 011
amma.artistes@gmail.com
EDAVELA BABU
General Secretary
98460 54534 / 98470 40123
edavelababu@yahoo.com

 

shortlink

Related Articles

Post Your Comments

Related Articles


Back to top button