ലോക്സഭ എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി കെ കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ സ്ഥാനാർഥിയാകും. മുസ്ലിം ലീഗിന്റെ കോട്ടയായ വേങ്ങരയിൽ സിപിഎം രംഗത്തിറക്കുന്നത് യുവ നേതാവിനെയാണ്. വേങ്ങര ചുവപ്പിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ പി ജിജിയെയാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്.
കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിയായ പി ജിജി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബോട്ടണി വിഭാഗം ഗവേഷകയാണ്. മലപ്പുറത്തെ എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്ന ജിജിയ്ക്ക് വേങ്ങരയെ ചുവപ്പിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
read also:പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം; പരാതി നല്കി കെ എസ് യു
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ നിലവിൽ വന്ന വേങ്ങര മണ്ഡലത്തിൽ 2011ലും 2016ലും വിജയം കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പമായിരുന്നു. 2017ല്‍ ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് ലോക്സഭയിലേക്ക് മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദര്‍ വിജയം നേടി. ഇത്തവണ വേങ്ങരയുടെ ശക്തനായ പോരാളിയെ തോൽപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജിജി
Post Your Comments