KeralaLatest NewsNews

ഈ 2 മണ്ഡലങ്ങൾ ബിജെപിക്ക് ഷുവർ ഹിറ്റ്; വിഐപികളെ തന്നെ കളത്തിലിറക്കും

പ്രതീക്ഷിച്ച് അണികൾ

നിയമസഭ തെരഞ്ഞെടുപ്പിൽ 30 ലധികം സീറ്റുകൾ പിടിക്കാനുറച്ച് ബിജെപി. ബിജെപിക്ക് വിജയസാധ്യത കൂടുതലുള്ള രണ്ട് മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസർകോടും. ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളിലേക്കും വി ഐ പികളെ തന്നെ കളത്തിലിറക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നടനും എംപിയുമായ സുരേഷ് ഗോപി, കേന്ദ്രമന്ത്രി വി.മുരളീധരൻ‍, കെ.സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഇവിടെ ഉയർന്നു കേൾക്കുന്നത്.

മഞ്ചേശ്വരത്ത് 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ വെറും 98 വോട്ടിനാണ് ബിജെപി തോറ്റത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡല പരിധിയിലെ പഞ്ചായത്തുകളിൽ യുഡിഎഫ്, ബിജെപി മുന്നണി സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടിന്റെ വ്യത്യാസം 2027 മാത്രമാണ്. ഇതോടെ ബിജെപിക്കു വിജയ പ്രതീക്ഷ കൂടി. ആത്മവിശ്വാസം വർധിച്ചു.

Also Read:ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യക്കെതിരായുള്ള കര്‍ഷക സമര ചര്‍ച്ചയെ അനുകൂലിച്ച് ശശി തരൂര്‍

മണ്ഡലത്തിൽ സുപരിചിതനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന ആവശ്യമാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. സുരേന്ദ്രൻ സമ്മതമറിയിച്ചില്ലെങ്കിൽ ഇതേ മണ്ഡലത്തിലെ തന്നെ പ്രമുഖനായ മറ്റൊരു നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും അണികൾ ഉന്നയിച്ച് കഴിഞ്ഞു. മണ്ഡലത്തിൽ സുരേഷ് ഗോപി എംപിയെ സ്ഥാനാർഥിയാക്കിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ജില്ലയിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞു.

കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗിലെ എൻ.എ.നെല്ലിക്കുന്ന് ജയിച്ചത് 8607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. പിന്നീടു നടന്ന പാർലമെന്റ്–തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 13,000 ത്തിൽ ഏറെയാണ്. കടുത്ത മത്സരമായിരിക്കും നടക്കുകയെങ്കിലും വിജയസാധ്യത തള്ളിക്കളയുന്നില്ല ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button