COVID 19Latest NewsIndiaNewsInternational

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.12 കോടി

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 1.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.58 ലക്ഷം പേർ മരണമടഞ്ഞു. 1.09 കോടി പേർ രോഗമുക്തി നേടി. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.42 ലക്ഷമായി ഉയർന്നു.

എന്നാൽ അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എൺപത്തിയാറ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.26.30 ലക്ഷം പേർ മരിച്ചു. ഒൻപത് കോടിയിലധികം പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button