ശബരിമല കേസ് വിധി വന്നപ്പോൾ വിശ്വാസികളെ പുറംകാൽ കൊണ്ട് ചവിട്ടിമെതിച്ച പിണറായി സർക്കാരിനെ അയ്യപ്പ വിശ്വാസികൾ ഒരുകാലത്തും മറക്കില്ല. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി ബിന്ദു അമ്മിണിയെ പോലെയുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ഒത്താശ ചെയ്തുവെന്ന വിശ്വാസികളുടെ അമർഷം തെരഞ്ഞെടുപ്പിൽ വോട്ടിൻ്റെ രൂപത്തിൽ പ്രതിഫലിക്കും. ഇക്കാര്യം വ്യക്തമായതോടെയാണ് സി പി എം നേതാക്കൾ പുതിയ തന്ത്രവുമായി കളത്തിലിറങ്ങിയത്. അതിൻ്റ് ആദ്യപടിയായിരുന്നു ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവന.
Also Read:അജഗജാന്തരം മെയ് 28 മുതൽ പ്രദർശനത്തിനെത്തും
ശബരിമല യുവതി പ്രവേശനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തെറ്റ് പറ്റിയെന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്. ‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.’ മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഖേദപ്രകടനം വോട്ട് ലക്ഷ്യം വെച്ചുള്ളതാണെന്ന് പകൽ പോലെ വ്യക്തമെന്ന് വിശ്വാസികൾ പ്രതികരിച്ച് തുടങ്ങി. ശബരിമലയിൽ കാണിച്ച ക്രൂരതയ്ക്കും അനീതിക്കും ആയിരം വട്ടം ഗംഗയിൽ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചത് ഇതുകൊണ്ട് തന്നെയാണ്. തോന്നുമ്പോൾ തോന്നുമ്പോൾ നിലപാടിൽ വെള്ളം കലർത്തുന്ന സി പി എമ്മിൻ്റെ തീരുമാനം മോശമാണെന്ന് ജനവും അഭിപ്രായപ്പെട്ടു.
ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണെന്ന് ബിജെപി ആരോപിച്ചു. രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന്‍റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കേണ്ട ബാധ്യതയും സി പി എമ്മിന് തന്നെയാണ്.
Post Your Comments