ചെന്നൈ: ബിജെപിയിലേക്ക് വൻ താരാവലി. പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി.എം.കെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ എ.ഡി.എം.കെയുമായി സഹകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സെന്തില്‍ വെളിപ്പെടുത്തി.
വരുന്ന തെരഞ്ഞെടുപ്പിൽ താൻ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായതിനാലാണ് ബിജെപിയിലേക്ക് ചേരുന്നതെന്നും സെന്തിൽ പറഞ്ഞു. ജയലളിതയുടെ കാലത്ത് എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് റാലികളിലെ സാന്നിധ്യമായിരുന്നു സെന്തില്‍. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments