NattuvarthaLatest NewsKeralaNews

നേമം ഉരുക്കുകോട്ടയാണ്… പിണറായിയെയും ഉമ്മന്‍ ചാണ്ടിയെയും നേമത്തേക്ക് സ്വാഗതം ചെയ്ത് ബിജെപി

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ പുതുപ്പള‌ളിയില്‍ മകന്‍ ചാണ്ടി ഉമ്മനാകും മത്സരിക്കുക

ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ മുന്നണികൾ. എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ഉരുക്കുകോട്ടയാണെന്നും ഇവിടെ മത്സരിക്കാൻ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ആര് വരികയാണെങ്കിലും നേമത്ത് ബിജെപി തന്നെ ജയിക്കുമെന്നും സുരേന്ദ്രൻ പറയുന്നു.നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസിന്റെ വടകര എംപി കെ മുരളീധരനോ എത്തുമെന്നുള്ള വാര്‍ത്തകള്‍ സജീവമാണ്.

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ പുതുപ്പള‌ളിയില്‍ മകന്‍ ചാണ്ടി ഉമ്മനാകും മത്സരിക്കുക എന്നാണ് സൂചനകള്‍. എന്നാല്‍ കോണ്‍ഗ്രസിന് 140 മണ്ഡലവും ഒരുപോലെ പ്രധാനമാണെന്നും നേമത്ത് സ്ഥാനാര്‍ത്ഥിയാരെന്ന് അന്തിമതീരുമാനം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button