Latest NewsKeralaNewsCrime

2000 രൂപക്ക് ചില്ലറ വാങ്ങി തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ

കാളികാവ് : 2000 രൂപക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്തുന്ന 20 കാരൻ പോലീസ് പിടിയിൽ. എടവണ്ണ ചാത്തല്ലൂർ സ്വദേശി മുണ്ടാണ് പറമ്പത്ത് സുധീഷ് (20) ആണ് കാളികാവ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 2000 രൂപക്ക് ചില്ലറ ചോദിച്ചെത്തി കിട്ടിയാലുടൻ തന്നെ 2000 രൂപ നോട്ട് കൈമാറാതെ കടന്നു കളയുകയാണ് പ്രതിയുടെ രീതി. വിലകൂടിയ ബൈക്കുകൾ വാടകയ്‌ക്കെടുത്താണ് പ്രതി തട്ടിപ്പിന് നടത്തിയിരുന്നത്. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകൽ കേസുകളിൽ വണ്ടൂർ, കൊടുവള്ളി, എടവണ്ണ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.

ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് കാളികാവ് പൊലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസഫ്, എസ്‌ഐമാരായ ടി.പി.മുസ്തഫ, എൻ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കാവന്നൂരിൽ നിന്നും പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button