ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധി ഈ അഭിപ്രായം ട്വിറ്ററില്‍ പങ്കുവച്ചത്. ഇന്ത്യ ഇപ്പോള്‍ ഒരു ജനാധിപത്യ രാജ്യമല്ല, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് “തിരഞ്ഞെടുപ്പ് ജനാധിപത്യ” രാജ്യത്തിലേക്ക് തരം താഴ്ത്തിയ സ്വീഡന്‍ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പുറത്തുവന്ന വാര്‍ത്ത ടാഗുചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.
Read Also: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
എന്നാൽ അന്താരാഷ്ട്ര എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു ആഗോള റിപ്പോര്‍ട്ട് ഇന്ത്യയുടെ പദവിയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരം താഴ്ത്തിയിരുന്നു. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്ന് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Post Your Comments