CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ഓപ്പണർമാരെ വെളിപ്പെടുത്തി കോഹ്ലി

ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യൻ ഓപ്പണർമാരെ വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി. രോഹിത് ശർമ്മയ്‌ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അറിയേണ്ടിരുന്നത്. ആരാധകർക്കുള്ള മറുപടി കോഹ്ലി തന്നെ നൽകുകയായിരുന്നു. കെ എൽ രാഹുലാണ് ഓപ്പണറുടെ റോളിലെത്തുകയെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. മുൻനിര ബാറ്റ്സ്‌മാൻ നിലയിൽ കെഎൽ രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹം തന്നെ ഓപ്പണർ സ്ഥാനത്തേക്ക് എത്തുമെന്ന് കോഹ്ലി പറഞ്ഞു.

അതേസമയം, മൂന്നാം ഓപ്പണർ എന്ന നിലയിലാണ് ധവാനെ പരിഗണിക്കുന്നത്. രോഹിത്തിന് വിശ്രമം അനുവദിക്കുകയോ അല്ലെങ്കിൽ രാഹുലിന് വല്ല ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ മാത്രമെ ധവാൻ ഓപ്പണറുടെ റോളിലെത്തുകയെന്നും കോഹ്ലി വ്യക്തമാക്കി. ഓസ്‌ട്രേലിക്കെതിരായ ഇന്ത്യയുടെ അവസാന ടി20 പരമ്പരയിൽ ധവാനും രാഹുലുമായിരുന്നു ഓപ്പണറായി എത്തിയിരുന്നത്. അഹമ്മദാബാദിലാണ് അഞ്ച് ടി20 മത്സരങ്ങൾക്കും വേദിയാകുന്നത്. എല്ലാം മത്സരങ്ങളും വൈകിട്ട് 7ന് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button