KeralaNattuvarthaLatest NewsNews

കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത ; കാലവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തുടർച്ചയായി രണ്ടുമൂന്നു ദിവസങ്ങളിൽ സംസ്ഥാനത്തെ പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അപ്രതീക്ഷിതമായ ഈ മഴ കർഷകരെയും മറ്റും മോശമായി ബാധിച്ചിട്ടുണ്ട്. കാറ്റിൽ പലയിടങ്ങളിലും വാഴകളും മറ്റും നശിച്ചിട്ടുണ്ട്.

Also Read:അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കേരള – കര്‍ണാടക തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button