ഇംഗ്ലണ്ടിനെതിരായ പരമ്പര ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നിശ്ചയിക്കുന്നതിൽ നിർണായകമാകുമെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുമ്പോഴേക്കും ടീമിനെ വ്യക്തമാകുമെന്ന് റാത്തോർ പറഞ്ഞു. ഈ പരമ്പര അവസാനിക്കുന്നതോടെ ബാറ്റിംഗ് ലൈനപ്പ് എനിക്ക് തയ്യാറാക്കേണ്ടതുണ്ട്. ടീമിനെ ഈ പരമ്പരയിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ആർക്കെങ്കിലും ഫോം നഷ്ടമായലോ, പരിക്കേറ്റാലോ മാത്രമേ ബാറ്റിംഗ് നിരയിൽ മാറ്റമുണ്ടാകു. മത്സരം ജയിക്കാനാണ് ടീം ശ്രമിക്കുന്നതെന്ന് റാത്തോർ പറഞ്ഞു.
റൺസ് പിന്തുടരുമ്പോൾ സ്ട്രൈക്ക്റേറ്റ് മാനദണ്ഡമല്ല. വിജയലക്ഷ്യം 20 ഓവറിലോ 10 ഓവറിലോ എത്തിപ്പിക്കുക മാത്രമാണ് മുന്നിലുള്ളത്. എന്നാൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ സാഹചര്യത്തിന് അനുസരിച്ച് മികച്ച സ്കോർ പടുത്തുയർത്തുകയാവണം ലക്ഷ്യമെന്നും റാത്തോർ വ്യക്തമാക്കി. അഞ്ച് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ വെച്ചാണ് ടി20 ലോകകപ്പ് നടക്കുക.
Post Your Comments