Latest NewsNewsIndia

ബംഗാളിൽ മമതയ്ക്ക് തിരിച്ചടി ; തൃണമൂൽ കോൺഗ്രസ് മന്ത്രിയും, എംഎൽഎയും അണികളും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാൻസ്ദയെയും, ഗൗരി ശങ്കർ ദത്തയെയും തൃണമൂൽ നേതൃത്വം തഴഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇരുവരും പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. സംസ്ഥാന വടക്കൻ ബംഗാൾ വികസന സഹമന്ത്രിയാണ് ഹൻസ്ദ. തപൻ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി രണ്ട് തവണ എംഎൽഎയായ നേതാവാണ് ഗൗരി ശങ്കർ ദത്ത. ഇവർക്ക് പുറമേ ബംഗാളി താരങ്ങളായ ബോണി സെൻഗുപ്ത, രാജശ്രീ രാജ്ബൻഷി കൗഷ്ണി മുഖർജി എന്നിവരും ബിജെപിയിൽ ചേർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button