Latest NewsNewsIndiaInternational

അഭ്യൂഹങ്ങൾ ഉയർത്തി കാശ്മീരില്‍ പി.ഐ.എ ബലൂൺ; പിന്നിൽ ഭീകരവാദികളോ?

പി.ഐ.എ എന്നെഴുതിയ വിമാനരൂപത്തിലുള്ള ബലൂണ്‍ ബലൂണ്‍ ജമ്മു കാശ്മീരില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണ് ബലൂൺ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ബലൂണിന്റെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ‘പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്’ എന്നാണ് പി’ഐ’എ അര്‍ഥമാക്കുന്നത്. വിമാനത്തിന്റെ ആകൃതിയിലാണ് ബലൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ജനലുകളും വാതിലുകളും പുറത്ത് വരച്ചുചേര്‍ത്റ നിലയിലാണ് ബലൂൺ കണ്ടെത്തിയത്.

ഹിരാനഗറിലുള്ള സോത്ര ചക് ഗ്രാമത്തിലാണ് ബലൂണ്‍ വീണുകിടന്നതെന്ന് ജമ്മു കാശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍തന്നെ പൊലീസ് എത്തി ബലൂണ്‍ കസ്റ്റഡയില്‍ എടുത്തു. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും അഭിപ്രായങ്ങളുമായി രംഗത്തെത്തി.

ബലൂണിന്റെ പിന്നാമ്പുറത്തെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. അതിർത്തിക്ക് അപ്പുറത്തുനിന്നും പറന്നുവീണതാകാം ബലൂൺ എന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button