
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍, മന്ത്രി എ കെ ബാലന്‍ തുടങ്ങിയവരുടെ ഭാര്യമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ബാലന്റെ ഭാര്യയ്‌ക്ക് സീറ്റ് നഷ്‌ടപ്പെട്ടപ്പോള്‍ വിജയരാഘവന്റെ ഭാര്യ ഇരിങ്ങാലക്കുടയില്‍ നിന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു.
അതേസമയം, പിണറായിയുടെ മരുമകന്‍ എന്നതല്ല മുഹമ്മദ് റിയാസിന് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ കാരണമായത്. പാര്‍ട്ടിയുടെ യുവമുഖവും ഡി വൈ എഫ് ഐ അഖിലേന്ത്യ സെക്രട്ടറിയുമായ റിയാസ് നിരവധി പ്രക്ഷോഭങ്ങളില്‍ സംഘടനയുടെ മുന്നണി പോരാളിയായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിദ്ധ്യമാണ് റിയാസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും റിയാസും തമ്മില്‍ കോവിഡ് കാലത്ത് ക്ലിഫ് ഹൗസില്‍ വച്ച് നടന്ന വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Read Also: വലത് കോട്ടയായ ആലുവ ഇടതിനൊപ്പം? കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകള്‍ സി.പി.എം സ്ഥാനാര്‍ഥി
കണ്ണൂര്‍ ധര്‍മ്മടത്ത് നിന്നും പിണറായി മത്സരിക്കുമ്പോള്‍ അയല്‍ ജില്ലയായ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് മുഹമ്മദ് റിയാസ് മത്സരിക്കുന്നത്. റിയാസിന് വേണ്ടി പിണറായി മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുമോയെന്നതാണ് മറ്റൊരു കൗതുകം. അതിനൊപ്പം തുടര്‍ഭരണം പ്രവചിക്കുന്ന സി പി എമ്മുകാര്‍ പിണറായിയുടെ ക്യാബിനറ്റില്‍ റിയാസും ഇടംപിടിക്കുമെന്നാണ് അടക്കം പറയുന്നത്. പാര്‍ട്ടിയുടെ യുവമുഖമായ റിയാസിനെ ക്യാബിനറ്റില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ആയിരത്തി തൊളളായിരത്തി തൊണ്ണൂറ്റി ഒന്നിലെ ബോപ്പൂര്‍ മോഡല്‍ വിജയം ഈ തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്നാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. ബേപ്പൂരിലെ കോ ലീ ബി സഖ്യത്തെ ശക്തമായി നേരിടും. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ലെന്ന് തെളിയിച്ച മണ്ഡലമാണ് ബേപ്പൂരെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Post Your Comments