വീണ്ടും രാജിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മാറുമ്പോൾ പി സി ചാക്കോ ഇനി ആർക്ക് കൈകൊടുക്കുമെന്ന ചിന്തയിലാണ് രാഷ്ട്രീയ കേരളം. ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചാക്കോ ചര്‍ച്ച നടത്തിയിരുന്നതായാണ് സൂചന. ബിജെപി പാളയത്തിലെത്തി നിയമസഭയിലേക്ക് മത്സരിക്കുമെന്ന ചര്‍ച്ചയും സജീവമാണ്.
കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഉള്ളതെന്നും പരസ്യമായി വിളിച്ചുപറഞ്ഞാണ് പി സി ചാക്കോയുടെ ഇറങ്ങിപ്പോക്ക്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത് .ദേശീയ തലത്തിലും കോണ്‍ഗ്രസ് നേതൃത്വമില്ലാത്ത അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.
നാലുവര്‍ഷത്തോളം കോണ്‍ഗ്രസ് എസില്‍ പ്രവര്‍ത്തിച്ച് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചരിത്രവും ചാക്കോയ്ക്കുണ്ട്.
Post Your Comments