മലപ്പുറം : മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടികയിൽ വനിതാ സ്ഥാനാർഥികളുടെയും യുവാക്കളുടെയും മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. വനിതാ സ്ഥാനാർഥി വേണമെന്ന വികാരമാണ് പൊതുവെ ഉള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ ഇക്കാര്യം പറഞ്ഞത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും. മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പ്രത്യേക ഓഫറുകളുമായി എമിറേറ്റ്‌സ്
വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാര്‍ട്ടിക്കുള്ളിലുള്ളതെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. വിജയസാധ്യത കൂടി പരിഗണിച്ച് അക്കാര്യത്തില്‍ പാര്‍ട്ടി തന്നെ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments