KeralaLatest NewsIndiaNewsInternational

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പ്രത്യേക ഓഫറുകളുമായി എമിറേറ്റ്‌സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി എമിറേറ്റ്സ് എയർലൈൻസ്. രണ്ടു രാത്രി സൗജന്യ ഹോട്ടൽ താമസം, 10 കിലോഗ്രാം വരെ അധിക ബാഗേജ് അലവൻസ്, പ്രത്യേക വിമാനനിരക്കുകൾ എന്നിവ ഉൾപ്പെടെയാണ് വാഗ്ദാനം ചെയ്യുന്നത്.

മാർച്ച് 15 നും ജൂൺ 30 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി മാർച്ച് 8 മുതൽ 28 വരെ ദുബായിലേക്ക് റിട്ടേൺ എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള ഇക്കോണമി ക്ലാസ് യാത്രക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. ദുബായ് ആസ്ഥാനമായുള്ള കാരിയർ ഖലീജ് ടൈംസിന് നൽകിയ പ്രസ്താവനയിലാണ് എമിറേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ആദ്യ കൂടിക്കാഴ്ച

ഇവർക്ക് ജെ.ഡബ്ല്യൂ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ഒരു രാത്രി സൗജന്യമായി താമസിക്കാം. അതേ കാലയളവിൽ ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. ഇക്കോണമി ക്ലാസിന് 17,982 രൂപ (ദിർഹം 905), ബിസിനസ് ക്ലാസിന് 68,996 രൂപ (3,473 ദിർഹം), ഫസ്റ്റ് ക്ലാസിന് 192,555 രൂപ (ദിർഹം 9,700) മുതൽ ഡിസ്‌കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. കൂടാതെ അധിക ബാഗേജ് അലവൻസും എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രക്കാർക്കും സൗകര്യപ്രദമായ ടിക്കറ്റ് ബുക്കിങ് ഓപ്ഷനുകളും മൾട്ടി റിസ്‌ക് ട്രാവൽ ഇൻഷൂറൻസും എമിറേറ്റ്സ് നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button