Life Style

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മഞ്ഞള്‍ പ്രയോഗത്തിലൂടെ മുഖകാന്തി വര്‍ദ്ധിപ്പിക്കാവുന്ന ചില പൊടികൈകള്‍ നോക്കാം.താഴെ പറയുന്ന അഞ്ച് ലളിതമായ മാര്‍ഗ്ഗങ്ങളും മുഖകാന്തി വര്‍ദ്ധിപ്പിക്കുവാനുള്ളതാണ്.

1. കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പായി മഞ്ഞള്‍പൊടിയും, ചെറുപയര്‍ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേര്‍ത്ത് മുഖത്തു നല്ല രീതിയില്‍ പുരട്ടുക. കുളിക്കുന്നതിനു മുന്‍പായി ചെറുപയര്‍ പൊടിയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞള്‍, കാട്ടുമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലര്‍ത്തി മുഖത്തു പുരട്ടുക. അരമണിക്കൂര്‍ വച്ചശേഷം കഴുകികളയുക.

3. കോഴിമുട്ടയുടെ വെള്ളക്കരുവില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകള്‍ മാറികിട്ടും.

4. മഞ്ഞളും പാലിന്റെ പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തില്‍ അരമണിക്കൂറിനുശേഷം കഴുകി കളയുക

5. മഞ്ഞളും, ചെറുപയര്‍ പൊടിച്ചതും, തെച്ചിപ്പൂവും പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button