Latest NewsIndiaNews

ഉത്തർപ്രദേശിൽ വികസന തേരോട്ടം ; പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിൽ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലളിത്പൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : മി​​​​​​​​​ല്‍​​​​​​​​​മ​​​​​​​​​യി​​​​​​​​​ല്‍ നിരവധി തൊഴിലവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം

വിമാനത്താവളം വന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആളുകൾക്ക് എവിടേയ്ക്ക് വേണമെങ്കിലും പോകാമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന് പുറമേ ജില്ലയിൽ മെഡിക്കൽ കോളേജും എത്രയും വേഗം നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലളിത്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി പാതകൾ നവീകരിക്കുമെന്നും യോഗി ആദിത്യനാഥ് ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ലളിത്പൂരിലെ ബന്ദി ഡാമിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു അദ്ദേഹം സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button