Latest NewsKeralaNewsIndia

കോടിയേരിയുടെ അളിയനാണെങ്കിൽ ടെൻഡർ വിളിക്കണ്ട; വിനോദിനിയുടെ സഹോദരന് ലഭിച്ചത് കോടികളുടെ കരാർ, ബിനീഷിനും പങ്ക്

സ്വർണക്കടത്ത്, മയക്കുമരുന്ന് കേസ്, പീഡനക്കേസ് ഒടുവിൽ ഐ ഫോൺ വിവാദം, ഇങ്ങനെ നീളുന്നു സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനു നേരെയുള്ള കേസുകൾ. ഇതിനിടയിൽ പുതിയ ഒരു കേസ് കൂടി തലപൊക്കിയിരിക്കുകയാണ് കോടിയേരി കുടുംബത്തിനെതിരെ. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഐഫോണ്‍ വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ വിനോദിനിയുടെ സഹോദരന്‍ ജനറല്‍ മാനേജരായിട്ടുള്ള കമ്പനിക്ക് നിയമങ്ങൾ തെറ്റിച്ചുള്ള ആനുകൂല്യങ്ങൾ നൽകുന്നതായി റിപ്പോർട്ട്.

വിനോദിനിയുടെ സഹോദരൻ വിനയകുമാർ ജനറൽ മാനേജർ ആയിട്ടുള്ള കമ്പനിക്ക് തിരുവനന്തപുരം നഗരസഭ ചട്ടം ലംഘിച്ച്‌ രണ്ടേകാല്‍ കോടിയുടെ കരാര്‍ നല്‍കിയെന്നാണ് ചില മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ എന്ന സ്ഥാപനത്തിന് ടെൻഡർ പോലും വിളിക്കാതെ കരാർ നൽകുകയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. ടെൻഡർ വിളിച്ച് വളരെ കുറഞ്ഞ വിലയ്ക്കാണ് ഇത്തരം കരാറുകൾ നൽകാറ്.

Also Read:മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍

യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സിന് വര്‍ഷങ്ങള്‍ക്ക് മുൻപ് സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാർ അനുമതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കരാർ നൽകിയിരിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിലും ഇവിടെ നിർമ്മിതി നടക്കുന്നില്ലെന്നാണ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ ബംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരി ഉള്‍പ്പടെയുള്ളവരുടെ അറിവോടെ ഇത്തരം ഇടപാടുകള്‍ മുൻപും നടന്നിട്ടുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ തടയാനെത്തിയവരിൽ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button