
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 234-ല്‍ 154 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. ബാക്കി 80 സീറ്റുകളില്‍ സഖ്യ കക്ഷികള്‍ മത്സരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള സംവിധാനം പാര്‍ട്ടിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്നാകും സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
ഓള്‍ ഇന്ത്യ സമത്വമക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കള്‍ നീതി മയ്യത്തിന്റെ സഖ്യ കക്ഷികള്‍. നാല്‍പ്പത് സീറ്റുകള്‍ വീതമാണ് ഇരുപാര്‍ട്ടിക്കും പങ്കുവെച്ച് നല്‍കിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമായത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടാണ് മക്കള്‍ നീതി മയ്യം സ്വന്തമാക്കിയത്. നഗര മേഖലകളില്‍ 10 ശതമാനം വോട്ട് ഷെയര്‍ ചെയ്യാനും പാര്‍ട്ടിക്ക് സാധിച്ചു.
Post Your Comments