Latest NewsCricketNewsSports

സെവാഗിന്റെ ഇടം കൈയ്യൻ പതിപ്പായിട്ടാണ് പന്തിനെ തനിക്ക് തോന്നുന്നത്: ഇൻസമാം ഉൾ ഹഖ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ ഇടം കൈയ്യൻ പതിപ്പായിട്ടാണ് പന്തിനെ തനിക്ക് തോന്നുന്നതെന്ന് ഇൻസമാം പറഞ്ഞു. പന്തിനെ പോലൊരു ബാറ്റ്സ്‌മാനെ ഇതുവരെ കണ്ടിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യുന്നൊരു ബാറ്റ്സ്‌മാനെ വളരെക്കാലത്തിന് ശേഷമാണ് കാണുന്നത്. മറുവശത്ത് എത്ര വിക്കറ്റ് പോയെന്ന് നോക്കിയല്ല പന്ത് ബാറ്റ് ചെയ്യുന്നത്. സ്പിന്നർമാരെയും പേസര്മാരെയും ഒരുപോലെ നേരിടാനുള്ള മികവുണ്ട്. പിച്ചോ എതിരാളികളോ പന്തിന് പ്രശനമാണെന്ന് എനിക്ക് തോന്നിട്ടില്ലെന്നും ഇൻസമാം വ്യക്തമാക്കി.

ഏതൊരു ബാറ്റ്സ്‌മാനെയും അസൂയപ്പെടുത്തുന്ന ഫോമിലാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയിൽ ഇന്ത്യയെ ഐതിഹാസിക പരമ്പര നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരേയും പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 270 റൺസാണ് പന്ത് നേടിയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പന്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button