ഐസിസി പുതുതായി ആരംഭിച്ച പ്ലെയർ ഓഫ് ദി മന്തെന്ന ആദ്യത്തെ രണ്ട് പുരസ്‌കാരങ്ങൾ സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിനാണ് ഐസിസിയുടെ പുതിയ പ്ലെയർ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിൽ ഈ പുരസ്‌കാരം ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായിരുന്നു. ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്.
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 3-1ന് ജയിച്ച ടെസ്റ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടതും അശ്വിനായിരുന്നു. അവാർഡിനായി പരിഗണിച്ച കാലയളവിൽ അശ്വിൻ 24 വിക്കറ്റുകൾ വീഴ്ത്തുന്നതിനൊപ്പം ഒരു സെഞ്ച്വറിയും തന്റെ പേരിൽ കുറിച്ചിരുന്നു. ചെന്നൈയിൽ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിന്റെ രണ്ടാന്നിങ്സിലായിരുന്നു അശ്വിന്റെ സെഞ്ച്വറി. ഈ പ്രകടനമാണ് താരത്തിനെ പ്ലെയർ ഓഫ് ദി മന്ത് പുരസ്‍കാരത്തിന് അർഹനാക്കിയത്.
Post Your Comments