KeralaLatest NewsNews

100 കോടിയുടെ അഴിമതി ഇപ്പോൾ കാണാനില്ല, പരാതിക്കാരന് പരാതിയും ഇല്ല; കെ. ബാബുവിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്

ബാർക്കോഴ കേസിൽ മുൻ മന്ത്രി കെ. ബാബുവിന് വിജിലൻസിന്റെ ക്ലീൻ ചീറ്റ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കേസിൽ കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലൻസ് വ്യക്തമാക്കിയത്. ബാബുവിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും തുടർനടപടികൾ അവസാനിപ്പിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിനും, ബാറുകൾക്ക് സമീപമുളള മദ്യവിൽപ്പന ശാലകൾ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ കെ. ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരൻ പോലും പറഞ്ഞില്ല.

ബാർ ഹോട്ടൽ അസോസിയേഷൻ പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 2012-2016 കാലത്ത് കേരള ബാർ ഹോട്ടൽ അസോസിയേഷൻ 3.79 കോടി രൂപ പിരിച്ചതായി അസോസിയേഷന്റെ ഫയലുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ബാറുകളുമായി ബന്ധപ്പെട്ട വിവിധ കേസുകൾ നടത്താൻ പിരിച്ചതാണെന്ന് ഫയലുകളിൽനിന്ന് വ്യക്തമാകുമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button