കോഴിക്കോട്: താന്‍ കുട്ടിക്കാലം മുതലേ ആര്‍.എസ്.എസുകാരനാണെന്നു തുറന്നു പറഞ്ഞു മെട്രോമാന്‍ ഇ.ശ്രീധരന്‍. കഴിഞ്ഞ ദിവസം ഇദ്ദേഹം ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് ശ്രീധരൻ. തന്റെ ബിജെപിലേക്കുമുള്ള വരവ് പെട്ടെന്നുണ്ടാതല്ലെന്നും കേസരി വാരികയ്ക്കു നല്‍കിയ അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞു.
”പാലക്കാട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തേ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ചെറിയ ക്ലാസു മുതല്‍ വിക്ടോറിയയിലെ ഇന്റര്‍മീഡിയറ്റ് കാലം വരെ അത് തുടര്‍ന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാനസിക അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഒരു ന്യൂട്രല്‍ സ്റ്റാന്‍ഡ് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ചുമതല കഴിഞ്ഞു. അവസാനത്തെ ജോലി പാലാരിവട്ടം പാലത്തിന്റെതായിരുന്നു. അതിന്റെ കാലാവധി മാര്‍ച്ച് അഞ്ചോടെ അവസാനിക്കും. അതിനുശേഷവും സേവനം കേരളത്തിനു നല്‍കണമെന്നുണ്ട്. അതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണ്, ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ട്. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അതല്ലെന്ന് എനിക്കറിയാം.” ഇ.ശ്രീധരന്‍ പറഞ്ഞു. രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്നേഹവും ദൃഢനിശ്ചയവും സത്യസന്ധതയുമാണ് താന്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിച്ച പാഠങ്ങളെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേർത്തു
read also:ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
ഏതെങ്കിലും സമുദായത്തിന്റെതല്ല ബി.ജെ.പി.ആ പ്രതിച്ഛായ മാറ്റണം. ബി.ജെ.പി ദേശസ്നേഹികളുടെ പാര്‍ട്ടിയാണെന്നു ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ”സംഘശാഖകളില്‍ എന്റെ ഒപ്പം ആ പ്രായത്തിലുള്ള ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു. അന്ന് മനസ്സില്‍ ഉറച്ച മൂല്യബോധമാണ് ജീവിതത്തില്‍ ഉടനീളം പ്രകടമായതെന്നും എനിക്ക് പറയാന്‍ ഒരു മടിയുമില്ല.അതിന്റെ അടിസ്ഥാനം ആര്‍.എസ്.എസ് ആണ്. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍.എസ്.എസാണെന്നും” ശ്രീധരന്‍ വ്യക്തമാക്കുന്നു.
Post Your Comments