കോവളം: പാകിസ്ഥാന്‍ നല്‍കിയ 2100 കോടി രൂപയുടെ മയക്കുമരുന്ന് ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡിനെ ഭയന്ന് ശ്രീലങ്കന്‍ ബോട്ട് ജീവനക്കാര്‍ കടലില്‍ വലിച്ചെറിഞ്ഞു. മയക്കുമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടിലെ ആറു ജീവനക്കാരെയാണ് അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയത്. അകര്‍ഷദുവ എന്ന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടും അതിലെ ആറു ജീവനക്കാരെയുമാണ് എന്‍.സി.ബി തീരസംരക്ഷണ സേനയില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റുചെയ്‌തത്. പിടിയിലായ ചതുറാണി O3, ചതുറാണി O8 എന്നി മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളെ അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ലഹരി കടത്തുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടത്തി.
ശ്രീലങ്കയ്ക്ക് പാകിസ്ഥാൻ നൽകിയ 2100 കോടിയുടെ മയക്കുമരുന്നായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ഇവരെ ഇന്നോ നാളെയോ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിച്ച് ശ്രീലങ്കന്‍ സേനയ്‌ക്ക് കൈമാറും. കടലില്‍ വലിച്ചെറിഞ്ഞ മക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2100 കോടി രൂപ വിലവരുമെന്നാണ് കരുതുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് സംശയാസ്പദമായ നിലയില്‍ സഞ്ചരിക്കുകയായിരുന്ന ബോട്ടുകള്‍ വെള്ളിയാഴ്ച രാവിലെ 8.45ന് മിനിക്കോയിക്ക് സമീപത്തുവച്ചാണ് തീരസംരക്ഷണ സേന പിടികൂടിയത്.
വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍, കപ്പലുകള്‍ എന്നിവ ആകര്‍ഷ ദുവ ബോട്ടിലെ ഓട്ടമറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന്റെ ശ്രദ്ധയില്‍ വന്നു. ബോട്ടിലുള്ളവര്‍ ഭയന്നു സഞ്ജയ് അന്ന എന്നു പേരുള്ള അവരുടെ തലവനുമായി നിരോധിത ‘തുറയ’ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ വേഗം രക്ഷപ്പെടാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ വേഗത്തില്‍ പോകാനാകില്ലെന്ന് ഇവര്‍ മറുപടി നല്‍കി. 5 പാക്കറ്റുകളിലായി വച്ചിരുന്ന 200 കി.ഗ്രാം ഹെറോയിനും 60 കി.ഗ്രാം ഹഷീഷും ‘തുറയ’ സാറ്റലൈറ്റ് ഫോണും ഇതേത്തുടര്‍ന്നു കടലിലേക്ക് എറിഞ്ഞു എന്നാണ് അന്വേഷണ സംഘത്തിനു ക്യാപ്ടന്‍ നല്‍കിയ മൊഴി. തുറയ സാറ്റലൈറ്റ് ഫോണുകള്‍ സെല്‍ ഫോണുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. അതില്‍ ജിപിഎസ് റിസീവര്‍ ഉണ്ട്, അത് 100 മീറ്റര്‍ കൃത്യതയോടെ സ്ഥാനം നിര്‍ണയിക്കുന്നു. റഷ്യയുടെ 1/3 പ്രദേശങ്ങളില്‍ ആശയവിനിമയം ലഭ്യമാണ്.
Post Your Comments