തോൽവി അറിയാതെ യൂറോപ്യൻ പര്യടനം പൂർത്തീകരിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. അവസാന മത്സരത്തിൽ കരുത്തരായ ബ്രിട്ടനെ 2-3 ന് തോൽപിച്ചാണ് ഇന്ത്യ കരുത്തുകാട്ടി. മൻദീപ് സിങിന്റെ ഇരട്ട ഗോളുകളും ഹർമൻ പ്രീത് സിങിന്റെ ഗോളും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.ബ്രിട്ടനു വേണ്ടി ജെയിംസും ആദവും ഓരോ ഗോൾ വീതം നേടി. ബ്രിട്ടനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 1-1ന് സമനില നേടിയിരുന്നു.
ആദ്യ മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ രണ്ടാം മത്സരത്തിൽ ജർമനിയെ 6-1 എന്ന വൻ സ്കോറിന് തകർത്തു.മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷാണ് ഇന്ത്യയെ നയിച്ചത്. സ്ട്രൈക്കർമാരുടെ മിന്നും ഫോമും ശ്രീജേഷിന്റെ തകർപ്പൻ സേവുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Post Your Comments