Latest NewsIndiaNews

കറിക്കത്തി ഉപയോഗിച്ച്‌ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു ; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും

മുംബൈ : കറിക്കത്തി ഉപയോഗിച്ച്‌ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. നേഹ പവാര്‍ എന്ന യുവതിയാണ് ഭര്‍ത്താവായ ലോകേഷിനെ കൊലപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ദമ്പതികൾക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്. ഇരുവരും ഒന്നിച്ച്‌ ജോലി ചെയ്തിരുന്ന സമയത്താണ് പ്രണയത്തിലായത് തുടര്‍ന്ന് ഇരുവരും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read Also : പങ്കാളിയെ സംതൃപ്തയാക്കാന്‍ ജനനേന്ദ്രിയത്തില്‍ മുത്ത്‌ പിടിപ്പിച്ച യുവാവിന് സംഭവിച്ചതിങ്ങനെ 

ഒരു വര്‍ഷം മുന്‍പ് ഇരുവരും വിരാറില്‍ വാടകയ്ക്ക് ഫ്ലാറ്റ് എടുത്ത് താമസം തുടങ്ങിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഭര്‍ത്താവിന് ബൈക്ക് അപകടം പറ്റിയെന്നും ഗുരുതരമാണെന്നും പറഞ്ഞ് നേഹ ബന്ധുവിനെ ഫോണ്‍ ചെയ്തിരുന്നു. പുലര്‍ച്ചെ 3.30 ഓടെ വിരാറിലുള്ള ഇവരുടെ ഫ്ലാറ്റില്‍ എത്തിയ ബന്ധു കാണുന്നത് രക്തത്തില്‍ കുളിച്ച്‌ മരിച്ചു കിടക്കുന്ന ലോകേഷിനെയാണ്.

ലോകേഷിന്റെ ബൈക്ക് ഫ്ലാറ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതായും അപകടം പറ്റിയിട്ടില്ലെന്നും മനസ്സിലായ ബന്ധു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസെത്തി നേഹയെ അറസ്റ്റ് ചെയ്തു. അതേസമയം, നിസ്സാര കാര്യങ്ങള്‍ക്ക് പോലും ലോകേഷ് പതിവായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കൊലപാതകം നടന്ന ദിവസവും ഇതുപോലെ തര്‍ക്കമുണ്ടായെന്നും കുറച്ചു വര്‍ഷങ്ങളായി ഭര്‍ത്താവ് മദ്യപിച്ച്‌ വന്ന് തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും നേഹ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button