NattuvarthaLatest NewsKeralaNews

ഷോപ്പിംഗ് മാളുകളും, സിനിമാ തിയേറ്ററുകളും തുറന്ന് പ്രവർത്തിക്കുന്ന നാട്ടിൽ പൂരവും നടത്താം: വിശ്വാസികൾക്കൊപ്പം ബി.ജെ.പി

ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂർ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണെന്ന് ബി.ജെ.പി.
രാഷ്ട്രീയ സമ്മേളനങ്ങൾക്കും, മറ്റു സർക്കാർ പരിപാടികൾക്കും ബാധകമല്ലാത്ത കോവിസ് പ്രോട്ടോകോൾ ക്ഷേത്രോത്സവങ്ങളിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് ബാലിശമായ നടപടിയായേ കാണാനാകൂവെന്നും. ഷോപ്പിംഗ് മാളുകളും, സിനിമാ തിയേറ്ററുകളും തുറന്ന് പ്രവർത്തിക്കുന്ന നാട്ടിൽ പൂരവും, അനുബന്ധ എക്സിബിഷനും നടത്താമെന്നും ബി.ജെ.പി കേരളം ഫേസ്ബുക് പോസ്റ്റിലൂടെ പ്രസ്താവന നടത്തി.

ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂർ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ…

Posted by BJP Keralam on Tuesday, 9 March 2021

 

ഭക്തര്‍ക്കൊപ്പമാണ് തങ്ങളെന്ന് ബി.ജെ.പി കേരളം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നേരത്തെ, മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ വര്‍ണ്ണചിത്രമായ തൃശ്ശൂര്‍ പൂരം ഇത്തവണയും മുടങ്ങരുതെന്ന ആവശ്യവുമായി നേരത്തെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button