തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആര്‍ബിഐ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ബിജെപിയുടെ വരുതിയിലായെന്ന് എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പരാതിയില്‍ ഇടപെടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും വിജയരാഘവന്‍ വിമര്‍ശിച്ചു. കേസില്‍ നിന്ന് രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്വപ്നയുടെ രഹസ്യ മൊഴിയെടുത്തത്. സ്വപ്നയെ മാനസികമായി പരുവപ്പെടുത്തി കോടതിക്ക് മുന്നിലേക്ക് തള്ളിവിട്ടെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments