KeralaLatest NewsIndiaNews

നിയമസഭ തെരഞ്ഞെടുപ്പ്; ഇ. ശ്രീധരൻ ട്വന്‍റി-20യിലേക്ക് വരണമെന്ന് ശ്രീനിവാസൻ, സിദ്ദിഖും ശ്രീനിവാസനും മത്സരിക്കും?

നടനും സംവിധായകനുമായ ശ്രീനിവാസനും സിദ്ദിഖും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഇരുവരും ട്വൻ്റി 20യിൽ അംഗത്വമെടുത്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുകയാണ്. ട്വൻ്റി 20 സ്ഥാനാർത്ഥിയായി ഇരുവരും കടന്നുവരുമെന്നാണ് അഭ്യൂഹങ്ങൾ.

ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്‍, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Also Read:മുസ്ലിങ്ങളോട് അമിത് ഷാ എന്ത് ചെയ്തു? മകളെ കെട്ടിച്ചുകൊടുത്തിട്ടുണ്ടാകില്ല; പിണറായി വിജയന് മറുപടിയുമായി കെ. സുരേന്ദ്രൻ

‘കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20. അതിനാലാണ് താന്‍ പിന്തുണ നൽകുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവര്‍ ബി.ജെ.പി. വിട്ട് ട്വന്റി 20 ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും’ ശ്രീനിവാസന്‍ പറഞ്ഞു.

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button