KeralaLatest NewsNews

ഇ.ശ്രീധരന് ബി.ജെ.പി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ട്, അല്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് നടന്‍ ശ്രീനിവാസന്‍

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട അത്ര സിംപിള്‍ അല്ലെന്ന് നടന്‍ ശ്രീനിവാസന്‍. നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങളാണ് അവര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. ഇ.ശ്രീധരന് ബി.ജെ.പി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ സംശയം പ്രകടിപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഓരോ പാര്‍ട്ടികളുടെയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണെന്നും ശ്രീനിവാസന്‍ സൂചിപ്പിച്ചു.

Read Also : ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി വരുതിയില്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത ; വിജയരാഘവന്‍

സ്വര്‍ണക്കടത്ത് കേസ് സത്യസന്ധമായി പുറത്ത് വരുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. തുടര്‍ന്നാണ് പാര്‍ട്ടികളുടെ ലക്ഷ്യങ്ങള്‍ അത്ര സിംപിളല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചത്. കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ സി.പി.എം തന്നെ അധികാരത്തിലെത്തട്ടെ എന്ന് അവര്‍ കരുതുന്നു. തുടര്‍ച്ചയായി അധികാരത്തിലിരിക്കുമ്പോഴുള്ള അപചയം കാരണം സി.പി.എം സ്വയം നശിക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.ശ്രീധരന്‍ നല്ല മനുഷ്യനാണ് എന്ന് അഭിപ്രായപ്പെട്ട ശ്രീനിവാസന്‍, ബി.ജെ.പി അദ്ദേഹത്തിന് കാര്യമായ എന്തോ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംശയം പ്രകടിപ്പിച്ചു. ട്വന്റി 20 പോലുള്ള പ്രസ്ഥാനത്തിലാണ് ശ്രീധരന്‍ വരേണ്ടിയിരുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദിഖ്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവര്‍ കഴിഞ്ഞ ദിവസം ട്വന്റി 20യില്‍ ചേര്‍ന്നിരുന്നു. ശ്രീനിവാസന്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു എന്ന ആരോപണവുമായി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്തുവന്നിട്ടുണ്ട്. അതിനിടെ, തനിക്ക് ചെറുപ്പം മുതലേ ആര്‍.എസ്.എസ് ബന്ധമുണ്ട് എന്നാണ് ഇ. ശ്രീധരന്‍ അടുത്തിടെ വെളിപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button