CricketLatest NewsNewsSports

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: സതാംപ്ടൺ വേദിയാകുമെന്ന് ഗാംഗുലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ സതാംപ്ടൺ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോർഡ്‌സിൽ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച കലാശപ്പോര് ജൂൺ 18 മുതലാണ് സതാംപ്ടണിൽ അരങ്ങേറുക. ‘എല്ലാ ട്രോഫിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മനോഹരമായ ഒന്നാണ്. എന്നാൽ കോവിഡ് മഹാമാരിമൂലം ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അൽപം പ്രയാസത്തിലായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റ ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫൈനൽ വരെ ടീമിനെ എത്തിച്ചതിന് കോഹ്ലിയെയും രഹാനെയെയും മറ്റു താരങ്ങളെയും അനുമോദിക്കുന്നതായും ഗാംഗുലി പറഞ്ഞു. സതാംപ്ടണിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനലിൽ പങ്കെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗരവ് ഗാംഗുലി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button