
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി സഹ സംവിധായകനെതിരെ യുവതി. ഒളിവിൽ കഴിയുന്ന സഹ സംവിധായകനായ രാഹുൽ ചിറയ്ക്കലിനെ സംരക്ഷിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണെന്ന ആരോപണവുമായി യുവതി. രാഹുലിനെ അറസ്റ്റ് ചെയ്യാതെ പൊലീസും ഇവരെ സഹായിക്കുകയാണെന്ന ഗുരുതര ആരോപണമാണ് യുവതി ഉയർത്തുന്നത്.
പ്രതി രാഹുലിനെ സഹായിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് എന്നും ഇയാളാണ് ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്നും പരാതിക്കാരി പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയുംട സ്വീകരിച്ചിട്ടില്ല. എളമക്കര പൊലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ വഴിവിട്ട് സഹായിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ
പ്രതിയെ സഹായിക്കാൻ ഒരുപാട് പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പ്രതിയ്ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്.
മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) നെതിരെയാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ശാരീരികമായി ദുരുപയോഗം ചെയ്ത ശേഷം രാഹുല്‍ വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കേസ് നൽകിയെന്നും ഇതോടെ തനിക്ക് നിരന്തരം വധഭീഷണിയാണുള്ളതെന്നും യുവതി മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നുണ്ട്.
Post Your Comments