കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളില്‍ ഒരാള്‍ കൂടി ബിജെപിയിലേക്ക്. തൃണണൂല്‍ കോണ്‍ഗ്രസ് നേതാവും നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹയാണ് ബിജെപിയില്‍ അംഗമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായി പിണങ്ങാന്‍ കാരണമായത് എന്നാണ് തൃണമൂൽ വൃത്തങ്ങൾ പറയുന്നത്.
അതേസമയം തന്നെ ബിജെപിയിലേക്ക് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയി ക്ഷണിച്ചതായി സോണാലി പറഞ്ഞു. കോല്‍ക്കത്ത ഹേസ്റ്റിംഗ്സിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും സോണാലി അറിയിച്ചു.
തന്റെ ജീവിതത്തില്‍ ഇത്തരമൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ തീരുമാനമെടുക്കാന്‍ താൻ നിര്‍ബന്ധിതയായെന്നും ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ സോണാലി കൂട്ടിച്ചേര്‍ത്തു.
Post Your Comments