Latest NewsCricketNewsSports

ഐപിഎൽ 2021: മുഴുവൻ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങൾ കളിക്കുമെന്ന് ക്രിസ് സിൽവർവുഡ്

ഐപിഎൽ 14ാം സീസണിൽ മുഴുവൻ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകൻ ക്രിസ് സിൽവർവുഡ്. പല സീസണിലും പാതിവഴിയിൽ ഇംഗ്ലണ്ട് താരങ്ങൾ മടങ്ങിപോകാറുണ്ട്. എന്നാൽ ഇത്തവണ ആ സാഹചര്യം ഉണ്ടാവില്ലെന്ന് സിൽവർവുഡ് പറഞ്ഞു. ഇംഗ്ലണ്ടിന് ന്യൂസിലൻഡുമായി പരമ്പര വരാനുണ്ട്.എന്നാൽ ഐപിഎല്ലിനാണ് ഇംഗ്ലണ്ട് താരങ്ങൾ മുൻ‌തൂക്കം നൽകുന്നതെന്നും ഐപിഎല്ലിൽ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്നും സിൽവർവുഡ് വ്യക്തമാക്കി.

ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന വാർത്തയാണിത്. കാരണം ഒട്ടുമിക്ക ടീമുകളുടെയും നിർണ്ണായക താരങ്ങളിൽ പലരും ഇംഗ്ലണ്ട് താരങ്ങളാണ്. 13 ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎല്ലിൽ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button