മുംബൈ: ഐപിഎല്‍ 15-ാം സീസണിന്റെ അവസാനഘട്ടം ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ തയ്യാറെടുപ്പിനായി ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും. ജൂൺ രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. മെയ് 19ന് മുന്‍പായി ടെസ്റ്റ് ടീമംഗങ്ങള്‍ ഇംഗ്ലണ്ടിൽ എത്താന്‍ ഇസിബി നിര്‍ദ്ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മെയ് അവസാനം വരെ ഐപിഎൽ നീണ്ടേക്കുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. 22 ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎൽ താരലേലത്തിന് പേര് നൽകിയിട്ടുണ്ട്. ജോസ് ബട്‍ലര്‍, ജോണി ബെയര്‍സ്റ്റോ, മാര്‍ക്ക് വുഡ്, ഡേവിഡ് മലാന്‍, സാം ബില്ലിംഗ്സ് എന്നീ സൂപ്പർ താരങ്ങൾ ഐപിഎൽ ലേലപ്പട്ടികയിലുണ്ട്. ജോസ് ബട്‍ലറെ രാജസ്ഥാന്‍ റോയല്‍സും മോയിന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും നിലനിര്‍ത്തിയിരുന്നു.
Read Also:- കണ്ണുകളുടെ ആരോഗ്യം കാക്കാൻ ചില പൊടിക്കൈകൾ ഇതാ..!!
മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഐപിഎല്‍ 2022 സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.
Post Your Comments