സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ ജോൻ ലപോർടാ നയിക്കും. കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 54 ശതമാനം വോട്ട് നേടിയാണ് ലപോർടാ പ്രസിഡന്റായത്. 2003 മുതൽ 2010 വരെ ലപോർടാ ബാഴ്‌സയെ നയിച്ചിരുന്നു. തുടർന്നാണ് ബാർതൊമയോ അധികാരത്തിലെത്തുന്നത്. 10 വർഷത്തോളം പ്രസിഡന്റായ ബാർതൊമയോയെ ബാർസിലോണ പുറത്താക്കുകയായിരുന്നു. നേരത്തെ ക്ലബ്ബിനും മെസ്സിയടക്കം പല പ്രമുഖതാരങ്ങൾക്കുമെതിരേ സോഷ്യൽ മീഡിയാ ക്യാമ്പയിൻ നടത്തിയതിന് ബാർതൊമയോ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിരുന്നു.
ലപോർടാ ബാഴ്‌സ പ്രസിഡന്റായിരിക്കെയാണ് സൂപ്പർ താരങ്ങളായ റൊണാൾഡീഞ്ഞോ, സാമുവൽ എറ്റു എന്നിവരെ ടീമിലെത്തിക്കുന്നത്. ലപോർടായുടെ കാലയളവിൽ ബാഴ്‌സലോണ രണ്ട് ചാമ്പ്യൻസ് ലീഗും നാല് സ്പാനിഷ് ലീഗ് കിരീടവും രണ്ട് കോപ്പ ഡെൽ റേ കിരീടവും നേടിയിട്ടുണ്ട്. ബാഴ്‌സയുടെ സുവർണകാലമായിരുന്ന ഈ സമയം നിലവിലെ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയായിരുന്നു കറ്റാലൻസിന്റെ കോച്ച്
Post Your Comments